തിരുവനന്തപുരം:ശബരിമലയുടെ പേര് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണം അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ .ശബരിമല ആരാധനാലയമാണ്. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ്. വിദ്വേഷ പ്രചരണം നടത്തിയാല്‍ കടുത്ത നടപടിയെടുക്കുമെന്നും ടീകാറാം മീണ പറഞ്ഞു.
അതേസമയം സര്‍വകക്ഷി യോഗം തുടങ്ങുന്നതിനു മുന്‍പ് യോഗസ്ഥലത്ത് സൗകര്യം കുറവാണെന്നും സീറ്റ് കിട്ടിയില്ലെന്നും ആരോപിച്ച് തെരഞ്ഞെടുപ്പ് ബി.ജെ.പി നേതാക്കള്‍ പ്രശ്‌നമുണ്ടാക്കി. എന്നാല്‍ ഞാന്‍ നിങ്ങളുടെ ബോസാണെന്നും പറയുന്നത് അനുസരിക്കണമെന്നും ടിക്കാറാം മീണ പറഞ്ഞത് പിഎസ് ശ്രീധരന്‍പിള്ളയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചു. പെരുമാറ്റത്തില്‍ പരസ്പര ബഹുമാനം വേണമെന്നും നേതാക്കള്‍ പറഞ്ഞു.