തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധം ദേശീയ തലത്തില്‍ വ്യാപിപ്പിക്കാന്‍ ശബരിമല കര്‍മ്മസമിതി.ഇതിനായി കര്‍മ്മസമിതിയുടെ ദേശീയ ഘടകം രൂപീകരിച്ചു.അമൃതാനന്ദമയിയാണ് രക്ഷാധികാരികളില്‍ ഒരാള്‍.ടിപി സെന്‍കുമാര്‍,സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ എസ് രാധാകൃഷ്ണന് തുടങ്ങിയവരാണ് ഉപാധ്യക്ഷന്മാര്.
ശബരിമലയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പിന്തുണയോടെയുള്ള കര്‍മ്മസമിതിയുടെ നീക്കം.