പത്തനംതിട്ട:ശബരിമല യുവതീ പ്രവേശനവിധിക്ക് അനുകൂലമായി സുപ്രീംേകാടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിനും ദേവസ്വംബോര്ഡിനുമെതിരെ ശബരിമല കര്‍മ്മസമിതി ഇന്ന് പ്രതിഷേധദിനം ആചരിക്കും.സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നു കര്‍മ സമിതി അറിയിച്ചു.
ബിജെപിയുടെ പിന്തുണയോടെയാണ് പ്രതിഷേധദിനം ആചരിക്കുന്നത്.വിധി നടപ്പാക്കാന്‍ സാവകാശ ഹര്‍ജി നല്കിയ ദേവസ്വം ബോര്‍ഡ് പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയത് വലിയ രീതിയിലുള്ള പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.