പമ്പ:ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍.കഴിഞ്ഞ ദിവസം മലചവിട്ടാനെത്തിയിട്ട് പ്രതിഷേധത്തേത്തുടര്‍ന്ന് മടങ്ങിയ കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും പെരിന്തല്‍മണ്ണ സ്വദേശിയായ കനകദുര്‍ഗയുമാണ് അയ്യപ്പനെ തൊഴുതുവെന്നറിയിച്ചത്.ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഇവര്‍ പമ്പയില്‍ എത്തിയത്.മൂന്ന് 3.45ഓടെയാണ് ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടത്തിയത്.പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നാണ് യുവതികള്‍ പറഞ്ഞത്. പോലീസ് അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
ഈ മാസം 24 നാണ് കനക ദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനത്തിനായി എത്തിയത്.എന്നാല്‍ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞതിനെത്തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു.ദര്‍ശനം നടത്തുമെന്ന അന്നു തന്നെ യുവതികള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു.