പമ്പ:ശബരിമല ഇന്നു വൈകുന്നേരം നട തുറന്നതിനാല്‍ തന്നെ
യുവതികളാരും ദര്‍ശനത്തിനെത്തില്ലെന്ന പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് വൈകിട്ട് അഞ്ചരയോടെ ഒരാളെത്തി.
ചേര്‍ത്തല സ്വദേശിയായ അഞ്ജു (25) വാണ് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് പമ്പയിലെത്തിയത്.ഭര്‍ത്താവും രണ്ട് കുട്ടികളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ യുവതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുകയാണ്.സന്നിധാനത്തെ സാഹചര്യം യുവതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.അഞ്ജുവിന്റെ പശ്ചാത്തലം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.