പമ്പ:യുവതികള്‍ ദര്‍ശനം നടത്തിയ പശ്ചാത്തലത്തില്‍ ശബരിമല നട അടച്ചു. ആചാരലംഘനം നടന്നതിനാല്‍ ശുദ്ധികലശമുള്‍പ്പെടെയുള്ള പരിഹാരക്രിയകള്‍ക്കുശേഷം നട തുറക്കാമെന്ന തീരുമാമെടുത്തത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ്. ഒരു മണിക്കൂര്‍ മാത്രമുള്ള പരിഹാരക്രിയകളാണ് നടക്കുന്നത്. തീര്‍ത്ഥാടകരെ സന്നിധാനത്തുനിന്നും മാറ്റി.പതിനെട്ടാംപടിയില്‍ നിന്ന് ഭക്തരെ പൊലീസ് കയറ്റി വിടുന്നില്ല.
യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രിയും മേല്‍ശാന്തിയും ദേവസ്വം ബോര്‍ഡുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു.ആചാരം ലംഘനം നടന്നുവെന്ന് തന്ത്രി വിശദമാക്കി. തുടര്‍ന്നാണ് നടയടച്ച് പരിഹാരക്രിയകള്‍ നടത്താന്‍ തീരുമാനിച്ചത്.