തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണായുധമാക്കരുതെന്ന് നിര്‍ദ്ദേശിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ പരാതിയുമായി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്.മുന്‍ സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് പി കൃഷ്ണദാസാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശം ദുരുദ്ദേശപരമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും കൃഷ്ണദാസിന്റെ പപരാതിയില്‍ പറയുന്നു. സിപിഎമ്മിനേയും സര്‍ക്കാരിനേയും സഹായിക്കുകയാണ് മീണയുടെ ലക്ഷ്യം.ടിക്കാറാം മീണയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പരാതിയിലുണ്ട്.
സാമുദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശിച്ചിരുന്നു.ശബരിമല ഒരു ക്ഷേത്രമാണെന്നും ആരാധനാലയങ്ങളുടെ പേരില്‍ വോട്ടു ചോദിക്കുന്നതും തെറ്റാണെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.