കൊല്ലം:ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാടിനെ അറപ്പോടെയും വെറുപ്പോടെയുമാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.എല്‍ഡിഎഫ്- യു.ഡി.എഫ് മുന്നണികള്‍ക്കെതിരെയും മോദി രൂക്ഷവിമര്‍ശനമുയര്‍ത്തി.എല്‍ഡിഎഫും യുഡിഎഫും കേരളത്തെ അഴിമതിയുടേയും വര്‍ഗീയതയുടെയും തടവിലാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒരേ നാണയത്തിന്റെ ഇരുവശങ്ങളുമാണ് യു.ഡി.എഫും എല്‍ഡിഎഫും.അധികാരത്തിലെത്തണമെന്ന ചിന്ത മാത്രമാണ് ഇരുമുന്നണികള്‍ക്കുമുള്ളത്.ശബരിമല വിഷയത്തില്‍ കേരളാ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ലജ്ജാകരമാണ്.യു.ഡി.എഫിന് ഇക്കാര്യത്തില്‍ നിലപാടില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.യുഡിഎഫ് പാര്‍ലമെന്റില്‍ ഒരു നിലപാടും പത്തനംതിട്ടയില്‍ വേറൊരു നിലപാടുമാണെടുക്കുന്നതെന്നും മോദി പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് വളരെ കൃത്യമാണ്.അത് കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയില്‍ ഭക്തരുടെ ഒപ്പം നിന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്.അത് സൗകര്യത്തിനനുസരിച്ച് മാറുന്നതല്ല,ഉറച്ചതാണെന്നും മോദി പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ സംസ്കാരത്തെ ബഹുമാനിക്കുന്നില്ല.കേരളത്തിലെ ബിജെപി നേതാക്കളെ ആരും വില കുറച്ചു കാണരുത്.കേരളത്തില്‍ തൃപുര ആവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മുന്നാക്ക സംവരണ ബില്ലിനെ എതിര്‍ത്ത മുസ്ലീം ലീഗ് നടപടിയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. യുഡിഎഫിന്റെ ഘടകക്ഷിയാണ് മുസ്ലീം ലീഗ് എന്ന് ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.