തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 2825 ആയി.അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 495 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.പ്രാര്‍ത്ഥനാ യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കാളികളായ വരെ മാത്രം റിമാന്‍ഡ് ചെയ്താല്‍ മതിയെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.
കലാപശ്രമം,നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍,പൊലീസിനെ ആക്രമിക്കല്‍,ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന കൂട്ട അറസ്റ്റിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.അതുകൊണ്ടു തന്നെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് എടുത്താല്‍ മതിയെന്നും ഡിജിപിയുടെ നിര്‍ദ്ദേശിച്ചു.