തിരുവനന്തപുരം:ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്നും നല്‍കുമെന്നു കെഎസ്ആര്‍ടിസി.ശബരിമല സീസണാണ് കെ എസ് ആര്‍ ടി സിക്ക് വലിയ നേട്ടമായത്.ഒപ്പം ജീവനക്കാരെ വെട്ടിക്കുറച്ചതും ചെലവുചുരുക്കലും വരുമാനം വര്‍ധിക്കാന്‍ ഇടയാക്കി.
എല്ലാ മാസവും ഇങ്ങനെയാകണമെന്നില്ലെങ്കിലും കെഎസ്ആര്‍ടിസിക്ക് ജനുവരി ഒരോര്‍മയാകും.വായ്പ യോ സഹായമോ ഇല്ലാതെ സ്വന്തം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധിക്കുമെന്നും സിഎംഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. ശമ്പളവും അലവന്‍സുമായി കെഎസ്ആര്‍ടിസിയ്ക്ക് ഒരു മാസം 90 കോടി രൂപ വേണം.ശബരിമല സര്‍വീസില്‍ നിന്ന് ഇത്തവണ 45.2 കോടി രൂപ ലഭിച്ചു.മുന്‍വര്‍ഷത്തേക്കാള്‍ 30 കോടിയുടെ വര്‍ധനവാണുണ്ടായത്.
ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കിയതും ഡ്രൈവര്‍ കം കണ്ടക്ടര്‍ പദ്ധതി നടപ്പാക്കിയതും വരുമാനം വര്‍ധിക്കാനിടയായെന്നും തച്ചങ്കരി അവകാശപ്പെടുന്നു.