കുമരകം: ഇരു കരകളിൽ നിന്നും ഉയർന്ന ആർപ്പുവിളികളുടെ മദ്ധ്യത്തിൽ ആവേശത്തിന്റെയും ഉത്കണ്ഡയുടെയും നിമിഷങ്ങളിൽ ആര് ജയിക്കും ആര് തോൽക്കും മെന്നുള്ള ആകാംക്ഷയുടെ മുൾമുനയിൽ പതിനായിരങ്ങളെ സാക്ഷിയാക്കി കാഴ്ചക്കാരെ കുളിരണിയിച്ചു പോരാട്ടത്തിൽ മാമ്മൂടൻ വിജയകിരീടമണിഞ്ഞു.ചതയ ദിനത്തിൽ ചൈതന്യം വിതറിയ കുമരകം കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി മത്സര വള്ളംകളിയിലാണ് ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് മാമ്മൂടൻ വിജയം നേടിയത്.അപ്പു രാജേഷ് ക്യാപ്റ്റൻ ആയി ഉള്ള ഫോർ സ്റ്റാർ ബോട്ട് ക്ലബ് ആണ് തുഴയെറിഞ്ഞത്.
പുതുക്കി പണിത മാമ്മൂടൻ 2019 ആഗസ്റ്റ് 19 ന് ആണ് മിസ്സോറാം മുൻ ഗവർണർ ഡോ.കുമ്മനം രാജശേഖരൻ നീരണിയ്ക്കൽ നിർവഹിച്ചത്. പോരാട്ടത്തിൽ വിജയകിരീടം അണിയട്ടെയെന്നുള്ള ആശംസകൾ അറിയിച്ച പി.സി. ജോർജ് എം.എൽ.എ ഉൾപെടെയുള്ളവർക്ക് സന്തോഷത്തിന്റെ നിമിഷം കൂടിയായിരുന്നു ഇന്നലെ;തലവടി ഗ്രാമത്തിനും.
2018 മാർച്ച് 12ന് ഉളികുത്തിയ മാമൂടൻ മുൻപ് പലപ്പോഴും ചെറിയതോതില്‍ പുതുക്കിയിട്ടുണ്ട്.മുഖ്യമായും വള്ളത്തിന്‍റെ പിടിപ്പ് കൂട്ടിയും കൂടാതെ അമരചുരുളിന്‍റെ ഭാഗത്ത് അകലം കൂട്ടിയും വള്ളത്തിന്‍റെ വില്ല് പൂര്‍ണ്ണമായും പുതുക്കിയും വള്ളത്തിന്‍റെ മധ്യഭാഗത്ത് വീതി ഉള്ള പലക ചേര്‍ത്തുമാണ് ഇപ്പോൾ പുതിക്കിയിരിക്കുന്നത്.മുപ്പത്തി ഒന്നേകാൽ കോല്‍ നീളവും ,46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും 3 അമരക്കാരും ,3 നിലയാളുകളും ഉണ്ടാകും.കോവിൽമുക്ക് സാബു നാരായണന്‍ ആചാരിയാണ് മുഖ്യ ശില്പി .