കാസര്‍കോട്: ശ്രീലങ്കയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തിലും .കാസര്‍കോട്ടേ രണ്ടുവീടുകളിലും പാലക്കാട്ട് ഒരു വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തി.വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.
കൂടുതല്‍ ചോദ്യംചെയ്യലിനായി രണ്ട് പേരോട് കൊച്ചിയിലെ ഓഫീസിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ മൊബൈല്‍ ഫോണും മറ്റു രേഖകളും പിടിച്ചെടുത്തു.
ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരകള്‍ക്കു പിന്നാലെ മുഖ്യ സൂത്രധാരനായ സഹ്രാന്‍ ഹാഷിം കേരളത്തിലും എത്തിയിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് എന്‍ഐഎ റെയ്ഡ്. നാഷണല്‍ തൗഹീത് ജമാഅത്ത് നേതാവായ ഹാഷിം പല തവണ കേരളത്തിലും തമിഴ്‌നാട്ടിലും എത്തി പ്രഭാഷണങ്ങള്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.