കൊളംബോ:രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു.മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായേതാടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.റെനില്‍ വിക്രസിംഗെയെ പുറത്താക്കിയിട്ടാണ് മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയാക്കിയത്.പ്രസിഡന്റ് പുറത്താക്കിയെങ്കിലും റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉള്‍പ്പെടെ ഒഴിയാന്‍ തയ്യാറായിരുന്നില്ല.ഇതോടെ ശ്രീലങ്ക രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയായിരുന്നു.
പാര്‍ലമെന്റ് പിരിച്ചു വിട്ടതോടെ ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയിരിക്കുകയാണ്. ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രണ്ട് വര്‍ഷം കൂടി കാലാവധിയുണ്ടായിരിക്കെയാണ് പുറത്താക്കപ്പെട്ടത്. 225 അംഗ പാര്‍ലമെന്റാണ് ശ്രീലങ്കയിലേത്.
പ്രതിപക്ഷ നേതാവായിരുന്ന മഹീന്ദ രജപക്സെ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഭൂരിപക്ഷം തെളിയിക്കുന്നതിന് 8 അംഗങ്ങളുടെ കുറവുണ്ടെന്നാണ് അറിയിച്ചത്.
Home INTERNATIONAL ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു;ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന