കണ്ണൂര്‍:ഷവര്‍മ കഴിച്ച് പയ്യന്നൂരില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡെസേര്ട്ടില് നിന്നും ഷവര്‍മ വാങ്ങിക്കഴിച്ച മാടക്കാല്‍ സ്വദേശിയായ പി സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ തലചുറ്റലും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എല്ലാവരും ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.
പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയ്ക്ക് കാരണം ഭക്ഷ്യ വിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെത്തുടര്‍ന്ന്
സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി.തുടര്‍ന്ന് നഗരസഭാ അധികൃതരെത്തി ഹോട്ടല്‍ പൂട്ടി 10000 രൂപ പിഴയും ഈടാക്കി. ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കാനും നടപടിയെടുക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പയ്യന്നൂര്‍ നഗരസഭ പരിധിയില്‍ ഷവര്‍മയ്ക്ക് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി.