ഷെയ്ന് നിഗമിനെ മലയാള സിനിമിയില്‍ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. വെയില് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാര്‍ ഷെയ്ന് നിഗം ലംഘിച്ചെന്നാണ് ആരോപണം. ഷെയിന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ശരത് മേനോന് സംവിധാനം ചെയ്യുന്ന സിനിമയാണ് വെയില്. ചിത്രീകരണം തുടങ്ങിയതു മുതല്‍ വെയില് വിവാദങ്ങളിലായിരുന്നു. ഷെയിന്‍ നിഗം, നിര്‍മ്മാതാവ് ബോബി ജോര്‍ജ്ജ് എന്നിവര്‍ തമ്മിലുള്ള തര്‍ക്കത്തിന് ശേഷം രണ്ടാമതും ചിത്രീകരണം ആരംഭിച്ചെങ്കിലും അതും മുടങ്ങിയെന്നാണ് പുതിയ ആരോപണം. സിനിമയുമായി സഹകരിക്കാന്‍ ഷെയിന്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ച് ജോബി ജോര്‍ജ്ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്. ഇതോടെ ഷെയിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഇക്കാര്യം താരസംഘടനയായ അമ്മയെ നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചിരിക്കുകയാണ്. ഇതോടുകൂടി മലയാള സിനിമാമേഖലയില്‍ പുതിയൊരു വിവാദത്തിനുകൂടി തിരി തെളിയുകയാണ്.