ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വി​ഘ​ട​ന​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി സൈ​ന്യം. ജ​മ്മു​കാ​ഷ്മീ​ർ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് (ജെ​കെ​എ​ൽ​ഫ് ) ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് യാ​സി​ൻ മാ​ലി​ക്കി​നെ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഹു​റി​യ​ത് കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് മി​ർ​വാ​യി​സ് ഒ​മ​ർ ഫ​റു​ക്കി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ആ​ക്കു​ക​യും ചെ​യ്തു. കാ​ഷ്മീ​രി​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് ഇ​രു​നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ശ്രീ​ന​ഗ​റി​ലെ വ​സ​തി​യി​ൽ​നി​ന്നാ​ണ് മാ​ലി​ക്കി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ദ്ദേ​ഹ​ത്തെ കോ​ത്തി​ബാ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​കൊ​ണ്ടു​പോ​യി. ശ്രീ​ന​ഗ​റി​ലെ നാ​ഗി​നി​ലെ വ​സ​തി​യി​ലാ​ണ് മി​ർ​വാ​യി​സി​നെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ആ​ക്കി​യി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു ഹു​റി​യ​ത് നേ​താ​വ് സ​യി​ദ് അ​ലി ഷാ ​ഗി​ലാ​നി​യും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണ്.

ചൊ​വ്വാ​ഴ്ച സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ൽ നി​ര​പ​രാ​ധി​ക​ൾ കൊ​ല്ല​പ്പെ​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.