ഭോപ്പാൽ:2018-19-ലെ നാഷണല്‍ കിഷോര്‍ കുമാര്‍ സമ്മാന്‍ സംവിധായകന്‍ പ്രിയദര്‍ശന്. മധ്യപ്രദേശ് സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രഗത്ഭനായ ഗായകനും, നടനും, ,സംവിധായകനും, തിരക്കഥാകൃത്തുമൊക്കെ ആയിരുന്ന കിഷോര്‍ കുമാറിന്റെ ജന്മനാടായ ഖാന്‍ഡ്വയില്‍ വച്ചായിരുന്നു പുരസ്‌ക്കാരം സമ്മാനിച്ചത്. കിഷോര്‍ കുമാര്‍ എന്ന ഇതിഹാസത്തെ നേരിട്ട് കാണാന്‍ സാധിക്കാത്തതിലെ വിഷമം തനിക്കുണ്ടെന്നും, അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ നിന്ന് തന്നെ എനിക്ക് ഈ അംഗീകാരം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ ഒരുപാട് അഭിമാനമുണ്ടെന്നും പ്രിയദർശൻ പറഞ്ഞു. രണ്ട് ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരമായി നല്‍കിയത്. 1987 ഒക്ടോബര്‍ 13-ന് മുംബൈയില്‍ വച്ചാണ് ഗായകനും നടനുമായ കിഷോര്‍കുമാര്‍ അന്തരിച്ചത്.