ഇടുക്കി:സംസ്ഥാനത്ത് അടുത്ത് പത്തു ദിവസത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എംഎം മണി.അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍കട്ട് വേണ്ടിവരും.സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണെന്നും പുറത്തുനിന്നും വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി തൊടുപുഴയില്‍ മാധ്യമങ്ങളോടു പറഞ്ഞു.റഗുലേറ്ററി കമ്മീഷനാണ് നിലവിലെ നിരക്ക് വര്‍ധിപ്പിച്ചത്. കമീഷന് പഠനം നടത്തി ജനങ്ങളുമായി ചര്‍ച്ച ചെയ്താണ് ചാര്‍ജ് കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ആവശ്യത്തിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കിയുള്ള 70 ശതമാനം വലിയ വില നല്കി പുറത്തു നിന്നും വാങ്ങുകയാണ്.പത്ത് ദിവസം കൂടി പ്രവര്‍ത്തിക്കാനുള്ള വൈദ്യുതിയാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. പല സംസ്ഥാനങ്ങളില്‍ നിന്നും നമുക്ക് വൈദ്യുതി ലഭിക്കും.പക്ഷേ ലൈനുകള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കൂടം കുളത്തു നിന്നും വൈദ്യുതി എത്തിക്കുന്നതിന്റെ പ്രശ്നവും ഇതാണെന്നും മന്ത്രി പറഞ്ഞു. ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാവില്ലെന്നായിരുന്നു നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നത്. കാലവര്‍ഷത്തില്‍ ഇനിയും കുറവ് വന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും.