തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി ഞായറാഴ്ച റീ പോളിങ് നടക്കും. കള്ളവോട്ടു കണ്ടെത്തിയ ധര്‍മ്മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീപോളിങ്. നേരത്തേ നാലു മണ്ഡലങ്ങളിലെ റീപോളിങ് തീരുമാനിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് റീ പോളിങ്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് 52,53 ബൂത്തുകളിലും തൃക്കരിപ്പൂരിലെ 48 -ാം നമ്പര്‍ ബൂത്തിലുമാണ് റീ പോളിങ് നടക്കുന്നത്. ഇവിടെ കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വോട്ടെടുപ്പ് തീരുമാനിച്ചത്.