തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.8 ശതമാനം വര്‍ധിപ്പിച്ചു.100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 42 രൂപ കൂടും.50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപ കൂടും.ബിപിഎല്‍ വിഭാഗക്കാര്‍ക്കും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് ഇന്നു രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
2019- 2022 കാലത്തേക്കാണ് വര്‍ധന.നിരക്ക് വര്‍ധനവിലൂടെ ഒരു വര്‍ഷം 902 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും.