തിരുവനന്തപുരം:49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍
പ്രഖ്യാപിക്കുമ്പോള്‍ മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ട് ജയസൂര്യയും സൗബിന്‍ ഷാഹിറും.നിമിഷ സജയനാണ് മികച്ച നടി.ഒരു ഞായറാഴ്ച എന്ന ചിത്രം സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍.മികച്ച ചിത്രം-ഫെരീഫ് സി സംവിധാനം ചെയ്ത കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍.സഹനടനായി ജോജു ജോര്‍ജിനേയും സഹനടിയായി സാവിത്രി ശ്രീധരന്‍,സരസ പാലിശ്ശേരി എന്നിവരേയും തെരഞ്ഞെടുത്തു.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച പശ്ചാത്തല സംഗീതം ബിജിപാല്‍
മികച്ച സ്വഭാവ നടന്‍- ജോജു ജോര്‍ജ്ജ്
മികച്ച രണ്ടാമത്തെ ചിത്രം-ഒരു ഞായറാഴ്ച
മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍
മികച്ച ഗാനരചയിതാവ്- പികെ ഹരിനാരായണന്‍
മികച്ച സംഗീത സംവിധായകന്‍- ഇഷാന്‍ ഭരത്വാജ്
മികച്ച പിന്നണി ഗായകന്‍ -വിജയ് യേശുദാസ്
മികച്ച പിന്നണി ഗായിക -ശ്രേയ ഘോഷാല്‍
മികച്ച കഥാകൃത്ത്-ജോയ് മാത്യു (അങ്കിള്‍)
മികച്ച ഛായാഗ്രാഹകന്‍-കെ യു മോഹനന്‍ (കാര്‍ബണ്‍)
മികച്ച തിരക്കഥാകൃത്ത്-മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം-മാസ്റ്റര്‍ മിഥുന്‍
മികച്ച സിങ്ക് സൌണ്ട്-അനില്‍ രാധാകൃഷ്ണന്‍
മികച്ച സ്വഭാവ നടന്‍-ജോജു ജോര്‍ജ്

ജൂറി പരാമര്‍ശം

ഛായാഗ്രാഹണം-മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം-അങ്ങനെ അകലെ ദൂരെ
മന്ത്രി എ കെ ബാലനാണ് അവര്‍ഡുകള്‍ പ്രഖ്യാപിച്ചത്.പ്രശസ്ത സംവിധായകനും ജൂറി ചെയര്‍മാനുമായ കുമാര്‍ സാഹ്നിയും മറ്റ് അംഗങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.രചനാവിഭാഗം ജൂറി ചെയര്‍മാന്‍ പി കെ പോക്കര്‍, സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് ജൂറി അംഗങ്ങള്‍