വാക്കുകള്‍ എത്ര ഭംഗിയുള്ളതായാലും അക്ഷരങ്ങള്‍ എത്ര വടിവൊത്തതായാലും സത്യം പറയുവാനല്ലെങ്കില്‍ അവ ഉപയോഗശൂന്യമാണ്. അവനവനുമതെ സമൂഹത്തിനുമതെ. സൗന്ദര്യമല്ല സത്യം! സത്യമാണ് സൗന്ദര്യം! ഉള്ളിലാരാധിക്കുന്നതും പുറത്ത് ആവിഷ്കരിക്കുന്നതും സത്യസൗന്ദര്യത്തെയാകട്ടെ!
സ്വന്തം കാര്യലാഭത്തിനായി ഭംഗിവാക്കുപറഞ്ഞ് നമുക്ക് ഒരാളെ സന്തോഷിപ്പിക്കാന്‍ കഴിയും. അവിടെ അസത്യം ആണ് സുന്ദരരൂപംപൂണ്ട് വരുന്നത്! ഉള്ളില്‍ സത്യം പുലരട്ടെ, ആത്മാര്‍ത്ഥതയുണ്ടാകട്ടെ, അപ്പോള്‍ സത്യസൗന്ദര്യം ആവിഷ്കരിക്കപ്പെടും. എത്രസുന്ദരമായി ആവിഷ്കരിച്ചാലും അത് സത്യമല്ലെങ്കില്‍ നമ്മുടെ നാവും കരങ്ങളും പരിശുദ്ധി വരിക്കുംവരെ തപസ്സനുഷ്ഠിക്കേണ്ടതാണ്.
ഓം