കോഴിക്കോട്:സ്ത്രീകളെ അവഹേളിക്കുന്നത് നല്ല സ്വഭാവമല്ലെന്ന്
ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. എംഎല്‍എ എസ് എസ് രാജേന്ദ്രന് ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ചതിനെതിരെയാണ് വിഎസിന്റെ പ്രതികരണം. സബ്കളക്ടര്‍ക്ക് എതിരെ എംഎല്‍എയുടെ പെരുമാറ്റം ശരിയായില്ലെന്നും വി.എസ് കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സബ്കളക്ടറെ അപമാനിച്ച വിഷയത്തില്‍ ഭരണകക്ഷിയില്‍ നിന്നടക്കം എസ് രാജേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.