മലപ്പുറം:സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ
ചെഗുവേരയുടെ ചിത്രമുള്ള പതാക ഉയര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന് ശാസിച്ചു.മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനിടെയാണ് സംഭവം.ഏതു സര്‍ക്കാര്‍ വന്നാലും അത് എല്ലാവരുടേതുമാണെന്നും പല ആശയങ്ങള്‍ ഉണ്ടെങ്കിലും ഈ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലായിടത്തും ഈ കൊടി ഉയര്‍ത്തേണ്ടതില്ല. അതിന് വേറെ വേദികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘എല്‍ഡിഎഫ് ജയിച്ചാല്‍ എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല, നാടിന്റെ സര്‍ക്കാര്‍ ആണ്.ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു.വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ല.പക്ഷെ അതിന്റെ സ്ഥലമല്ല ഇത്.അതിന്റെ ആളുകള്‍ മനസിലാക്കേണ്ടത്, എല്ലായിടത്തും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല.അതിന് വേദികള്‍ വേറെ ഉണ്ട്.’മുഖ്യമന്ത്രി പറഞ്ഞു.