കൊച്ചി:കാണാതായ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ സിഐ നവാസിനെ തമിഴ്‌നാട്ടില കണ്ടെത്തി.തമിഴ്‌നാട് റെയില്‍വേ പോലീസാണ് നവാസിനെ കരൂരില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍നിന്നും തിരിച്ച നവാസ് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും.വീട്ടുകാരുമായും നവാസ് ഫോണില്‍ സംസാരിച്ചു.
മൂന്നുദിവസം മുന്‍പ് കൊച്ചിയില്‍ നിന്നും കാണാതായ നവാസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ പരാതി നല്‍കിയിരുന്നു. മേലുദ്യോഗസ്ഥരുടെ മാനസീകപീഢനമാണ് നവാസിന്റെ തിരോധാനത്തിനു പിന്നിലെന്ന് ഭാര്യ പരാതിയില്‍ പറഞ്ഞിരുന്നു.
13-ാം തീയതി ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞ് ഫോണിലെ സിം കാര്‍ഡും തിരികെ നല്‍കിയശേഷമാണ് നവാസ് സ്‌റ്റേഷന്‍ വിട്ടതെന്നാണ് പറയുന്നത്.അതിനു മുന്‍പ് നവാസും മേലുദ്യോഗസ്ഥനുമായി വാക്കേറ്റമുണ്ടായതായും പറയപ്പെടുന്നു.