തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സിപിഎം പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. സിപിഐയുടേത് അപക്വമായ നടപടിയാണെന്നും മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്നും കൊടിയേരി ആരോപിച്ചു.
രാജിയുണ്ടാകുമെന്ന് സിപിഐയെ നേരത്തേ അറിയിച്ചിരുന്നതാണ്. സിപിഐ നിലപാട് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാമായിരുന്നു. രാജി സ്വന്തം ശ്രമത്താലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐ ശ്രമിച്ചെന്നും മുന്നണിയില്‍ മൂപ്പിളമതര്ക്കമല്ല വേണ്ടതെന്നും കൊടിയേരി പറഞ്ഞു.
ഇന്ന് ചേര്‍ന്ന പിബി യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നായിരുന്നു കൊടിയേരി ബാലകൃഷ്ണന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്. സിപിഐ നിലപാടിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് മറുപടി നല്കാന് പിബി നിര്‍ദ്ദേശിച്ചിരുന്നു.