ദില്ലി:സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റി.എന്‍.നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല നല്‍കി.സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാനും നിര്‍ദ്ദേശം നല്‍കി.അലോക് വര്‍മ്മയുടെയും രാകേഷ് അസ്താനയുടെയും സിബിഐ ആസ്ഥാനത്തെ ഓഫീസുകളും അടച്ചുപൂട്ടി.ആഭ്യന്തരപ്ര്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് സിബിഐയില്‍ അധികാര മാറ്റം.ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജയറക്ടറെ മാറ്റാനുള്ള തീരുമാനമെടുത്തത്.
കൈക്കൂലി വാങ്ങിയതിന് സിബിഐ ഉപ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ സിബിഐ കേസെടുത്തിരുന്നു.ഡയറക്ടര്‍ അലോക് വര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്.ഇതെത്തുടര്‍ന്നാണ് സിബിഐ തലപ്പത്ത് ചേരിപ്പോര് രൂക്ഷമായത്.