ന്യൂഡല്‍ഹി:അലോക് വര്‍മ സിബിഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റു.അര്‍ധരാത്രിയില്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. തിരികെ സ്ഥാനത്തെത്തിയെങ്കിലും നയപരമായ തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്ന കോടതി നിര്‍ദേശമുള്ളതുകൊണ്ട് അലോക്‌വര്‍മ്മയ്ക്ക് പഴയതുപോലെ അധികാരമുണ്ടാവില്ല.
ഡയറക്ടര്‍ പദവിയിലെ അലോക് വര്‍മയുടെ ഭാവി തീരുമാനിക്കാനുള്ള ഉന്നത തല സമിതി യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പങ്കെടുക്കില്ല. പകരം ജസ്റ്റിസ് എ കെ സിക്രിയുടെ പേര് ചീഫ് ജസ്റ്റിസ് മുന്നോട്ട് വച്ചു.പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയില്‍ മല്ലികാര്‍ജുണ്‍ ഖാര്‍ഗെയും അംഗമാണ്.