പാലാ:സിസ്റ്റര്‍ അമല കൊലക്കേസില്‍ പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് പാലാ ഡിസ്ട്രിക്ട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.കൊലപാതകം ബലാത്സംഗം ഭവനഭേദനം എന്നീ കുറ്റങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞതായി കോടതി പറഞ്ഞു.
2015 സെപ്റ്റംബര്‍ 17-നാണ് കേസിനാസ്പദമായ സംഭവം.പാല ലിസ്യു കര്‍മ്മലീത്ത കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം പുലര്‍ച്ചെ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം മുങ്ങിയ കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവിനെ 5 ദിവസത്തിന് ശേഷം ഹരിദ്വാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.മോഷണ ശ്രമത്തിനിടെ ഇയാള്‍ സിസ്റ്റര്‍ അമലയെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
നിരവധി മോഷണക്കേസുകളിലും സതീഷ് ബാബു പ്രതിയാണ്.പൈക മഠത്തിലെ സിസ്റ്റര്‍ 86 വയസുകാരി ജോസ് മരിയയെ കൊലപ്പെടുത്തിയതും താനാണെന്ന് സതീഷ് ബാബു ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.ഈ കേസിലും വിചാരണ നടക്കുകയായിരുന്നു.