കൊ​ച്ചി: ഇ​ന്ത്യ​ന്‍ മു​ള​കി​ന്‍റെ ക​രു​ത്തി​ല്‍ രാ​ജ്യ​ത്തെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി ആ​ദ്യ​പാ​ദം 35 ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ച്ചു. ഈ ​കാ​ല​യ​ള​വി​ല്‍ ക​യ​റ്റു​മ​തി മൂ​ല്യം 4589.14 കോ​ടി രൂ​പ​യാ​യി വ​ള​ര്‍ന്നു.
ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യം സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി 2,27,938 ട​ണ്‍ ആ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 3,06,990 ട​ണ്ണാ​ണ്. മു​ള​കാ​ണ് ഈ ​വ​ര്‍ഷം ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ ഏ​റ്റ​വു​മ​ധി​കം ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ട്ട​ത്. 1,198 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 1,33,000 ട​ണ്‍ മു​ള​കാ​ണ് ക​യ​റ്റു​മ​തി ചെ​യ്ത​ത്.
അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള ഉ​ത്പ​ന്ന​മാ​ണ് മു​ള​ക്. ഇ​ന്ത്യ​യ്ക്ക് ഈ ​ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് മു​ള​ക് ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് സ്പൈ​സ​സ് ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ഡോ. ​എ. ജ​യ​തി​ല​ക് പ​റ​ഞ്ഞു. വെ​ളു​ത്തു​ള്ളി ക​യ​റ്റു​മ​തി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ബോ​ര്‍ഡ് എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളും ക​യ​റ്റു​മ​തി​യെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. അ​ള​വി​ലും മൂ​ല്യ​ത്തി​ലും ഏ​റ്റ​വു​മ​ധി​കം വ​ര്‍ധ​ന​യു​ണ്ടാ​യ​തും വെ​ളു​ത്തു​ള്ളി​ക്കാ​ണ്. വെ​ളു​ത്തു​ള്ളി​യു​ടെ മൂ​ല്യ​ത്തി​ല്‍ 107 ശ​ത​മാ​ന​ത്തി​ന്‍റെ​യും അ​ള​വി​ല്‍ 169 ശ​ത​മാ​ന​ത്തി​ന്‍റെ​യും വ​ള​ര്‍ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
പെ​രും​ജീ​ര​ക​ത്തി​ന്‍റെ ക​യ​റ്റു​മ​തി ആ​ഗോ​ള​ത​ല​ത്തി​ല്‍ 13,250 ട​ണ്ണാ​ണ്. അ​ള​വി​ല്‍ 92 ശ​ത​മാ​ന​ത്തി​ന്‍റെ​യും മൂ​ല്യ​ത്തി​ല്‍ 49 ശ​ത​മാ​ന​ത്തി​ന്‍റെ​യും വ​ര്‍ധ​ന​യാ​ണ് പെ​രും​ജീ​ര​ക​ത്തി​നു​ണ്ടാ​യ​ത്. ക​ടു​ക്, ത​ക്കോ​ലം, അ​യ​മോ​ദ​കം തു​ട​ങ്ങി​യ​വ​യു​ടെ ക​യ​റ്റു​മ​തി അ​ള​വി​ല്‍ 83 ശ​ത​മാ​നം വ​ള​ര്‍ച്ച നേ​ടി. ഏ​ലം ക​യ​റ്റു​മ​തി​യി​ല്‍ 134.55 കോ​ടി രൂ​പ​യാ​ണ് വ​രു​മാ​നം ല​ഭി​ച്ച​ത്. 1220 ട​ണ്‍ ഏ​ലം ക​യ​റ്റു​മ​തി ചെ​യ്തു. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ല്‍ ഇ​ത് 1,206 ട​ണ്ണാ​യി​രു​ന്നു. 10 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍ധ​ന​യാ​ണ് ഏ​ല​ത്തി​നു​ണ്ടാ​യ​ത്.
ഇ​ഞ്ചി​യു​ടെ​യും പു​തി​ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ക​യ​റ്റു​മ​തി​യി​ലും ഗ​ണ്യ​മാ​യ വ​ര്‍ധ​ന​യു​ണ്ടാ​യി. സം​സ്ക​രി​ച്ച മൂ​ല്യ​വ​ര്‍ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കും ക​യ​റ്റു​മ​തി വി​പ​ണി​യി​ല്‍ മി​ക​ച്ച ഡി​മാ​ൻ​ഡു​ണ്ട്. ക​റി​പ്പൊ​ടി, പേ​സ്റ്റ്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന എ​ണ്ണ, സ​ത്ത് എ​ന്നി​വ​യു​ടെ അ​ള​വി​ലെ​ല്ലാം വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.