ഡൽഹി: സെപ്റ്റംബർ അഞ്ചാം തിയതി മുതൽ ജയിലിൽ കഴിയുന്ന മുൻകേന്ദ്ര മന്ത്രി പി ചിദംബരത്തെ സന്ദർശിക്കാനാണ് സോണിയയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പോകുന്നത് .ഐ എൻ എക്സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന ചിദംബരത്തിന്റെ അറസ്റ്റും നടപടികളും രാഷ്ട്രീയ പ്രേരിതമെന്നാണ് കോൺഗ്രസിന്റെ ആരോപണം .അനുകൂലമായ വിധികളൊന്നും തന്നെ കഴിഞ്ഞ മൂന്നാഴ്ചയായി നേടാൻ ചിദംബരത്തിനായില്ല .ഒക്ടോബർ മൂന്നാം തിയതി വരെ റിമാൻഡ് കാലാവധി നീട്ടിയിട്ടുണ്ട് .എഴുപതിനാല് വയസ്സുള്ള ചിദംബരം തനിക്കു പുറം ,നടു വേദനയുണ്ടെന്നും നല്ല കസേരയും കുഷ്യനും വേണം എന്ന് കോടതിയിൽ പറഞ്ഞിരുന്നു .ആവശ്യത്തെ അനുഭാവപൂർവ്വം പരിഗണിക്കാൻ കോടതി ജയിൽ സൂപ്രണ്ടിന് നിർദേശം നൽകി .നേരത്തെ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും ചിദംബരത്തെ ജയിലിൽ സന്ദർശിച്ചിരുന്നു .