കൊല്ലം:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ അധിക്ഷേപിച്ചു പ്രസംഗിച്ച നടന് കൊല്ലം തുളസിെക്കതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.ഇതിനു പിന്നാലെ തുളസിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിനും പരാതി ലഭിച്ചിട്ടുണ്ട്.ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റിംയഗം രതീഷാണ് നടനെതിരെ ചവറ പൊലിസില്‍ പരാതി നല്‍കിയത്.കൊല്ലം തുളസിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കൊല്ലം തുളസി രംഗത്തെത്തി.അതൊരു അബദ്ധപ്രയോഗമായിരുന്നെന്നും പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നുവെന്നുമാണ് നടന്റെ വിശദീകരണം.ബിജെപിയുമായി തനിക്ക് ബന്ധമില്ല. എന്നാല്‍ അയ്യപ്പ സ്വാമി തന്റെ ദൈവമാണെന്നും കൊല്ലം തുളസി പറഞ്ഞു.
ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീകീറി ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ വിവാദം പരാമര്‍ശം.സുപ്രീം കോടതി വിധിക്കെതിരെ ചവറയില്‍ ബി.ജെ.പി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണറാലിയില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി.ശ്രീധരന്‍പിള്ളയുള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ വിവാദ പ്രസംഗം.