ആലപ്പുഴ:സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.സുധാകരന്റെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്.കേസില്‍ മാര്‍ച്ച് 29-ന് കോടതിയില്‍ ഹാജരാവണമെന്ന് കാണിച്ച് അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജി.സുധാകരന് സമന്‍സ് അയച്ചു.
2016-ല്‍ തോട്ടപ്പള്ളിയിലെ കൃഷ്ണന്‍ചിറ ലക്ഷമിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെ മന്ത്രി പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നായിരുന്നു പരാതിക്കാരി കോടതിയെ അറിയിച്ചത്. സ്വാഗതപ്രസംഗം നടത്തുന്ന ആളിന്റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങിയാണ് മന്ത്രി മോശമായി സംസാരിച്ചതെന്ന് പരാതിയില്‍ പറയുന്നു.മന്ത്രിക്കെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.