മുംബൈ: മദ്യത്തിന്റെ വില്‍പ്പന കൂട്ടാന്‍ സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയാകുമെന്ന പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് മന്ത്രി ഗീരീഷ് മഹാജന്‍ മാപ്പ് പറഞ്ഞു. മദ്യത്തിന്റെ വില്‍പ്പന കൂട്ടാന്‍ സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയാകും എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.പുരുഷന്മാരുടെ പേരു നല്‍കിയാല്‍ മദ്യത്തിന്റെ വില്‍പ്പന കുറയുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ സംഭവം മാധ്യമങ്ങളില്‍ പ്രചരിച്ചയുടന്‍ തന്നെ സ്ത്രീകളുടെ വികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല പ്രസ്താവന നടത്തിയതെന്ന വാദവുമായി മന്ത്രി രംഗത്തെത്തി. സഖ്യ കക്ഷിയായ ശിവസേനയെക്കൂടാതെ, പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, എന്‍ സി പി, ആം ആദ്മി പാര്‍ട്ടി എന്നിവരും രംഗത്തെത്തിയതോടെയാണ് ഗീരീഷ് മഹാജന്റെ പ്രതികരണം.