തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി.അഡ്വക്കേറ്റ് ബിജു മോഹനാണ് കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തി കീഴടങ്ങിയത്.കീഴടങ്ങണമെന്ന് ഇയാളോട് കോടതി നിര്‍ദേശിച്ചിരുന്നു.കീഴടങ്ങിയ ബിജുമോഹനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.
സ്വര്‍ണ്ണം കടത്തിയിരുന്നത് പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദലിക്ക് വേണ്ടിയെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. മുഹമ്മദലിയുടെ ദുബായ് സ്ഥാപനത്തില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയതെന്ന് വിമാനത്താവളത്തില്‍ പിടിയിലായ സെറീന മൊഴി നല്‍കിയിരുന്നു. മുഹമ്മദലിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഡിആര്‍ഐ പരിശോധന നടത്തി. പിപിഎം തിരുവനന്തപുരം ഷോറൂം മാനേജര്‍ ഹക്കീമും ഡയറക്ടര്‍മാരും ഒളിവിലാണ്.