തിരുവനന്തപുരം:ഒരാഴ്ചയായി സ്വര്‍ണ്ണത്തിന് വിപണിയില്‍ വില കുതിച്ചുയര്‍ന്ന് ഇന്ന് സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്.24400 രൂപയില്‍ നിന്ന് ഒരു പവന് 200 രൂപ കൂടി 24600 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3075 രൂപയാണ്.ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണ്ണത്തിന് വില കൂടാന്‍ കാരണം.
വിവാഹ സീസണ് ആയതുകൊണ്ട് സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ കൂടുന്നതും വില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.സ്വര്‍ണ ഇറക്കുമതി കുറഞ്ഞത് ലഭ്യതയും കുറയാന്‍ കാരണമായി.
