തിരുവനന്തപുരം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളില്‍ മൂന്നാം നിലയില്‍ നിന്ന് വീണ് പെണ്‍കുട്ടി മരണമടഞ്ഞ ദാരുണ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അദ്ധ്യാപികമാര്‍ ശാസിച്ചതിനെത്തുടര്‍ന്നാണ് സംഭവമുണ്ടായത് എന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. ഇത്തരം സംഭവങ്ങള്‍ അടുത്തിയയായി ആവര്‍ത്തിക്കപ്പെടുന്നു എന്നത് ഗൗരവമേറിയ കാര്യമാണ്. ഇക്കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം. സംഭവത്തില്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഇതിനെപ്പറ്റിയും അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.