തിരുവനന്തപുരം:പ്ലസ് ടു പരീക്ഷയില്‍ 84.33 ശതമാനം വിജയം.3,11,375 പേര് ഉപരിപഠനത്തിന് യോഗ്യത നേടി.71 സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി.ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര് ഉപരിപഠനത്തിന് യോഗ്യത നേടി 43.48 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 80.07 ശതമാനം ആണ് വിജയം
എറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലും കുറവ് പത്തനംതിട്ടയിലുമാണ്. മെയ് പത്ത് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ആദ്യഘട്ട അലോട്ട്മെന്റെ മെയ് 24-ന് നടക്കും.ജൂണ്‍ മൂന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. പരീക്ഷാ ഫലംwww.dhsekerala,gov.in, www.keralaresults.nic.in, www.prd.kerala.gov.in , www.results.itschool.gov.inഎന്നീ സൈറ്റുകളില്‍ ലഭ്യമാണ്.