തിരുവനന്തപുരം:സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ഹൈക്കോടതി.ഹര്‍ത്താല്‍ അക്രമങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും നിലവിലെ സ്ഥിതി ആശങ്കാജനക
മെന്നും കോടതി വിമര്‍ശിച്ചു.ഒരു വര്‍ഷം 97 ഹര്‍ത്താല്‍ നടന്നെന്നത് അവിശ്വസനീയമാണെന്നും കോടതി പറഞ്ഞു.
സംസ്ഥാനം ഹര്‍ത്താലുകളെ കാണുന്നത് തമാശപോലെയാണ്.പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്.എന്നാല്‍, ആരെയും അതില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.അക്രമങ്ങള്‍ തടയാന്‍ സമഗ്രമായ നടപടി വേണമെന്നും കോടതി പറഞ്ഞു.
കടകള്‍ക്ക് സംരക്ഷണം നല്‍കണം എന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.കടകള്‍ തല്ലിപ്പൊളിച്ചതിന്റെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല എന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു.ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്ന് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോട് ചോദിച്ചു.നാളെ നടക്കുന്ന പണിമുടക്കില്‍ തുറക്കുന്ന കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം നാളത്തെ പണിമുടക്ക് നേരിടാന്‍ എന്ത് നടപടിയെടുത്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.സര്‍ക്കാര്‍ ഉച്ചയ്ക്ക് ശേഷം വിശദീകരണം കോടതിയെ അറിയിക്കണം.