കൊച്ചി: ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് എളമക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭര്‍ത്താവാണ് ജയശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹതയില്ലെന്നും കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.