കൊച്ചി:പ്രശസ്ത കവി ചെമ്മനം ചാക്കോ 93 അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാക്കനാട് പടമുകളിലെ വീട്ടില്‍ വച്ച് രാത്രി 12.30ഓടെയായിരുന്നു അന്ത്യം.മക്കളായ ഡോ.ശോഭയുടെയും ഭര്‍ത്താവ് ഡോ. ജോര്‍ജിന്റെയും പരിചരണത്തിലായിരുന്നു ചെമ്മനം ചാക്കോ കഴിഞ്ഞത്.മൃതദേഹം എറണാകുളം മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.യു.കെ.യിലുള്ള മകള്‍ എത്തിയ ശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുളക്കുളം മണ്ണുക്കുന്നേല്‍ സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയില്‍ ശവസംസ്കാരം നടക്കും.
ആക്ഷേപ ഹാസ്യ കൃതികളിലൂടെ സാമൂഹിക വിമര്‍ശനം നടത്തിയിരുന്ന അദ്ദേഹം അന്‍പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.’ആളില്ലാ കസേരകള്‍’ എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടു.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ മുളക്കുളത്ത് ചെമ്മനം കുടുംബത്തില്‍ വൈദികനായ യോഹന്നാന് കത്തനാരുടെയും സാറയുടെയും മകനായി 1926 മാര്‍ച്ച് 7-നാണ് ചെമ്മനം ജനിച്ചത്.പിറവം സെയ്ന്റ് ജോസഫ്സ് ഹൈസ്കൂള്‍,ആലുവ യു.സി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.മലയാള ഭാഷയിലും സാഹിത്യത്തിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി. പിറവം സെയ്ന്റ് ജോസഫ്സ് ഹൈസ്കൂള്‍, പാളയംകോട്ട സെയ്ന്റ് ജോണ്‍സ് കോളേജ്,തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്,കേരള സര്‍വകലാശാലാ മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.കേരള സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
ഭാര്യ: ബേബി ടീച്ചര്‍ (റിട്ട. പ്രധാനാധ്യാപിക).മക്കള്‍: ഡോ. ശോഭ (അമൃത ആശുപത്രി എറണാകുളം), ഡോ. ജയ (യു.കെ.). മരുമക്കള്‍: ഡോ. ജോര്‍ജ് പോള്‍ (അമൃത ആശുപത്രി എറണാകുളം), ഡോ. ചെറിയാന് വര്‍ഗീസ് (യു.കെ.)
രിന്നു.