ഭോപ്പാൽ:മദ്ധ്യപ്രദേശ് സംസ്ഥാന നിയമസഭയിൽ 132 ലേറെ സീറ്റുകൾ നേടി കോൺഗ്രസ്സ് പാർട്ടി അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്.
ബുധനാഴ്ച നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 75 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടുശതമാനം വർധന.
15 വർഷം പിന്നിട്ടിട്ട ബി.ജെ.പിയുടെ ഭരണം ഇക്കുറി കോൺഗ്രസ്സ് പിടിച്ചെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഈ തെരഞ്ഞെടുപ്പ് പൊതുജനങ്ങളും സർക്കാരും തമ്മിലാണ് നടന്നത്, “അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ സിംഗ് സംസ്ഥാനത്തൊട്ടാകെ സഞ്ചരിച്ചിരുന്നു.ബി ജെ പി യെ പ്രതിരോധത്തിലാക്കിയ വ്യാപം കേസ് ഫലപ്രദമായി പ്രചാരണ രംഗത്തുപയോഗിച്ചിരിന്നു.
വോട്ടെണ്ണൽ ഡിസംബർ 11ന് നടക്കും.