തിരുവനന്തപുരം :കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കോളേജിന്റെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറുകയും കെ.എസ്.യു അനുഭാവികളെ മർദ്ദിച്ചു പരിക്കേൽപ്പിക്കുകയും കോളേജ് കെട്ടിടങ്ങൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്ത 20 എസ്.എഫ്.ഐ പ്രവർത്തകരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇനിയൊരു തീരുമാനം ഉണ്ടാകുന്നത് വരെ ഇവർക്ക് മാർ ഇവാനിയോസ് വിദ്യാനഗറിൽ പ്രവേശിക്കാൻ സാധിക്കില്ല.
കോളേജിൽ എസ്.എഫ്.ഐ നടത്തിയ അക്രമത്തെ തടയാൻ ചെന്ന പോലീസിനെ മർദ്ദിച്ച കോളേജ് ചെയർമാൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന 30 എസ്.എഫ്.ഐ പ്രവർത്തകർക്ക് എതിരെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.