1946 ഏപ്രില്‍ 15ന്‌ കോഴിക്കോട്‌ ജില്ലയിലെ ചോമ്പാലയില്‍ ജനനം. പിതാവ്‌ സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലന്‍, മാതാവ്‌ പാറു അമ്മ. ഭാര്യ: ഉഷ രാമചന്ദ്രന്‍. 
കെ.എസ്‌.യുവിലൂടെയാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊതുരംഗത്തേക്ക്‌ കടന്നുവന്നത്‌. പൊതുപ്രവര്‍ത്തനത്തിനൊപ്പം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. പിതാവ്‌ മുല്ലപ്പള്ളി ഗോപാലന്റെ സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം മുല്ലപ്പള്ളി രാമചന്ദ്രനേയും സ്വാധീനിച്ചിട്ടുണ്ട്‌. കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വവും സൗമ്യമായ ഇടപെടലുമാണ്‌ അദ്ദേഹത്തെ ജനകീയനാക്കിയത്‌. ഇടതുപക്ഷത്തിന്‌ ശക്തമായ വേരോട്ടമുള്ള കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ തുടര്‍ച്ചയായി അഞ്ച്‌ തവണയും വടകരയില്‍ രണ്ട്‌ തവണയും വിജയിച്ചു.