മലപ്പുറം:അക്രമം അവസാനിപ്പിക്കാന്‍ തയ്യാറായാണെങ്കില്‍ കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.ബിജെപിയെ നേരിടാന്‍ സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണ്.അക്രമം ഉപേക്ഷിക്കുമെന്ന് മുഖ്യമന്ത്രി നിലപാടെടുക്കണമെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു.
ബിജെപി,ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികളുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ജനാധിപത്യ മതേതര കക്ഷികളുമായി കൈകോര്‍ത്ത് ഏതറ്റം വരെയും പോകാന്‍ തയ്യാറാണ്. ആയുധം താഴെവെയ്ക്കാന്‍ സിപിഐഎം തയ്യാറായാല്‍ നാളെ തന്നെ ഒരു ധാരണയ്ക്ക് തങ്ങള്‍ തയ്യാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ദേശീയ തലത്തില്‍ സിപിഐഎം സ്വീകരിക്കുന്ന നിലപാടല്ല കേരളത്തില്‍ സ്വീകരിക്കുന്നത്.ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കേരളത്തില്‍ സിപിഐഎം സ്വീകരിക്കുന്നത്.ബിജെപിക്കെതിരെ ഒരു വിമര്‍ശനവും പിണറായി വിജയന് നടത്താത്തത് ഭയമുള്ളത് കൊണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.