ദില്ലി:അഗസ്താ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ പ്രതിയായ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ദുബായില്‍ നിന്നും ദില്ലിയിലെത്തിച്ചു.സിബിഐ ജോയിന്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് മിഷേലിനെ എത്തിച്ചത്.മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ദുബായ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിഷേലിനെ സിബിഐ കസ്റ്റഡിയില്‍ എടുത്തു.
ദുബായില്‍ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു. മിഷേലിനെതിരെ ഡല്‍ഹി പട്യാല ഹൗസ് കോടതി 2017 ജനുവരിയില്‍ ജാമ്യമില്ലാ വാറണ്ട്പുറപ്പെടുവിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന കീഴക്കോടതി ഉത്തരവാണ് പരമോന്നത കോടതി ശരിവച്ചത്.
യുപിഎ കാലത്ത് 14 അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ അഴിമതി നടന്നുവെന്ന കേസിലെ മുഖ്യപ്രതിയാണ് ലണ്ടന്‍ സ്വദേശിയായ മിഷേല്‍. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ് വെസ്റ്റലാന്‍ഡുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്.ഇടപാടില്‍ 350 കോടി രൂപ കൈക്കൂലി നല്കിയത് ക്രിസ്ത്യന്‍ മിഷേല്‍ മുഖേനയെന്നാണ് സിബിഐ കേസ്.കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍ക്ക് തുക കൈമാറിയത്.മിഷേലിനെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.