കൊച്ചി:അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ഇനി പ്രവേശിക്കാം.സ്ത്രീകള്‍ക്ക് ട്രെക്കിങ്ങിന് അനുമതി നല്കി കേരള ഹൈക്കോടതി ഉത്തരവിട്ടു.ഇക്കാര്യത്തില്‍ ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ജസ്റ്റിസ് അനു ശിവരാമനാണ് വിലക്കു നീക്കി ഉത്തരവിട്ടത്.
സുരക്ഷാപ്രശ്നങ്ങളും മറ്റും മുന്‍നിര്‍ത്തി നേരത്തെ വനംവകുപ്പായിരുന്നു അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്.വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്.അതിസാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് അഗസ്ത്യമല.