പന്തളം:പത്തനംതിട്ടജില്ലയിലെ പ്രളയക്കെടുതിയെ രൂക്ഷമാക്കിക്കൊണ്ട് പന്തളത്ത് അപ്രതീക്ഷിത പ്രളയം.റോഡ് മുങ്ങി ഗതാഗതം തടസ്സപ്പെട്ടതോടെ പത്തനംതിട്ടയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകളും മറ്റും പോകാന്‍ വലിയ തടസ്സം നേരിടുകയാണ്. പുലര്‍ച്ചെ അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകിയതോടെ പന്തളത്ത് വെള്ളപ്പൊക്കമുണ്ടായത്.നഗരം പൂര്‍ണമായും വെള്ളത്തിനടിയിലായി.ശക്തമായ ഒഴുക്കോടെയാണ് വെള്ളം റോഡിലൂടെ ഒഴുകുന്നത്.നാട്ടുകാര്‍ വടങ്ങളും മറ്റും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ഇന്നലെ രാത്രിവരെ വെള്ളം കയറാതിരുന്ന പ്രദേശങ്ങള്‍ പെട്ടെന്ന് വെള്ളത്തിലായതോടെ ഇവിടത്തെ ആളുകള്‍ വലിയ ആശങ്കയിലാണ്.നിരവധി പേര്‍ വീടുകളില്‍ അകപ്പെട്ടിട്ടുണ്ട്.അതുപോലെ പത്തനംതിട്ട ജില്ലയിലെ അങ്ങാടിക്കല്‍,ഏഴംകുളം എന്നീ പഞ്ചായത്തുകളും വെള്ളം കയറിയ നിലയിലാണ്.
