കൊല്ലം: അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തനിലയില്‍.അഞ്ചല്‍ ഏറം മണ്ണാങ്കോണം അമൃതാലയത്തില്‍ ജയന് (45) ഭാര്യ ലേഖ (39)യെ കൊന്നശേഷം ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ 2ഓടെയാണ് സംഭവം. കിടപ്പുമുറിയിലാണ് ലേഖയുടെ മൃതദേഹം കണ്ടെത്തിയത്.പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
