തിരുവനന്തപുരം:അഞ്ചു വര്‍ഷത്തെ പ്രണയം.ആര്‍ക്കും ഒരു സൂചനപോലും മനസ്സിലൊളിപ്പിച്ചു.ഒടുവില്‍ വീട്ടുകാര്‍ വിവാഹത്തിന് അനുമതി നല്‍കിയതോടെ പ്രണയത്തിന് അംഗീകാരവുമായി.തന്റെ കാമുകി ചാരുലതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടാണ്
ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്.ഇരുവരുടേയും മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചതോടെയാണിത്.
മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി രമേഷ് കുമാറിന്റെ മകളാണ് ചാരുലത.തിരുവന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ ഇരുവരും സഹപാഠികളായിരിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്.

ചിത്രത്തോടൊപ്പം സഞ്ജുവിന്റെ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘2013 ഓഗസ്റ്റ് 22 11:11 pm ന് ഞാന്‍ ചാരുവിന് ഒരു ഹായ് മെസ്സേജ് അയച്ചു.ആ ദിവസം മുതല്‍ ഇന്നുവരെ അഞ്ചു വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നു,അവളോടൊപ്പമുള്ള ഒരു ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍.ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്.എന്നാല്‍ പരസ്യമായി ഞങ്ങള്‍ക്ക് ഒരുമിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നുമുതല്‍ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു.ഞങ്ങളുടെ അച്ഛനമ്മമാര്‍ ഈ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചിരിക്കുന്നു.ചാരൂ,നിന്നെപ്പോലെ ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്.ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണം.’
അടുത്ത ഡിസംബറിലായിരിക്കും വിവാഹമെന്ന് സൂചനയുണ്ട്.